തെന്നിന്ത്യയിൽ റിലീസിന് മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രങ്ങളിലൊന്നാണ് ‘ലിയോ’. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച കേരളത്തിലെ പ്രദർശനത്തിനു മുൻപ് തന്നെ മിക്ക ജില്ലകളിലെയും തിയേറ്ററിനു മുന്നിൽ ആഘോഷപരിപാടികൾ അരങ്ങേറിയിരുന്നു.
ആദ്യ ദിനത്തിൽ ഒട്ടുമിക്ക എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നു. കേരളത്തിലെ പ്രീ സെയിൽസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ലിയോ പത്തു കൊടിയോളം രൂപയാണ് പ്രീ സെയിൽ ബിസിനെസ്സിൽ സ്വന്തമാക്കിയത്. മലയാളി താരങ്ങളായ മാത്യൂസ്, മഡോണ സെബാസ്റ്റ്യൻ, ബാബു ആന്റണി എന്നിവരും ലിയോയിൽ അവരുടെ പ്രകടനം ഗംഭീരമാക്കി. തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി പ്രേക്ഷകന് സമ്മാനിക്കുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് യുടെ ഗംഭീര പ്രകടനവും അനിരുദ്ധിന്റെ മികവാർന്ന സംഗീതവും കാണാം. 480 ഫാൻസ് ഷോകളാണ് ചിത്രത്തിന് കേരളത്തിൽ മാത്രം നടന്നത്.
സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]