A vaccine is a biological preparation that provide
ഡല്‍ഹി : രാജ്യത്ത് നോവവാക്സ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. 12 വയസിന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്.
നോവവാക്സ് വാക്സിന് കൗമാരക്കാര്‍ക്ക് നല്‍കാനുള്ള അനുമതി ആദ്യം ലഭിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണിത്.
അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവാവാക്സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തെ ധാരണയിലെത്തിയിരുന്നു. കോവോവാക്സ് എന്ന പേരിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് പുറത്തിറക്കുന്നത്.
രാജ്യത്ത് 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചിട്ടുണ്ട്. ഒരു വാക്സിന് മാത്രമാണ് നിലവില്‍ വിതരണം ചെയ്യുന്നത്.
വരും ദിവസങ്ങളില്‍ പുതുതായി അനുമതി ലഭിച്ച വാക്സിനും വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. കൊറോണ വൈറസിനെതിരെ 80ശതമാനം ഫലപ്രദമാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]