
ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് കൂട്ടണമെന്ന ആവശ്യമുയർത്തി ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും. മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ മുൻപ് തന്നെ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]