
നീലിമംഗലത്ത് ഭാര്യയെ വീട്ടിൽ നിന്നിറക്കി വിട്ടതായുള്ള പരാതി കെട്ടിച്ചമച്ചതെന്ന് ഭർത്താവ്; കുടുംബ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളായി ഭാര്യ പിരിഞ്ഞ് കഴിയുകയാണെന്നും , ഗാർഹിക പീഡന നിയമപ്രകാരമടക്കമുള്ള നിരവധി കള്ള കേസുകൾ നിലവിലുണ്ടെന്നും, ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും വീണ്ടും പ്രശ്നമുണ്ടായാൽ ജാമ്യം റദ്ദാകുമെന്നും, മനപൂർവ്വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് ഭാര്യ നടത്തുന്നതെന്നും വീട്ടുടമ
കോട്ടയം : നീലിമംഗലത്ത് ഭാര്യയെ വീട്ടിൽ നിന്നിറക്കി വിട്ടതായുള്ള പരാതി കെട്ടിച്ചമച്ചതെന്ന് ഭർത്താവ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളായി ഭാര്യ പിരിഞ്ഞ് കഴിയുകയാണെന്നും , ഗാർഹിക പീഡന നിയമപ്രകാരമടക്കം ഭാര്യ നല്കിയിട്ടുള്ള നിരവധി കള്ള കേസുകൾ നിലവിലുണ്ടെന്നും, ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.
ഭാര്യക്ക് താമസിക്കുന്നതിനായി കോടിമതയിൽ ഫ്ലാറ്റ് നല്കിയിട്ടുണ്ടെന്നും . ഇവർ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഗാർഹിക പീഡന പരാതി നിലനിൽക്കുന്നതിനാൽ ഭാര്യയുമായി തർക്കമോ വാക്കേറ്റമോ ഉണ്ടായാൽ ജാമ്യം റദ്ദാകുമെന്നും ഇതിനായി മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാണ് താൻ താമസിക്കുന്ന വീട്ടിലേക്ക് ഭാര്യ വന്നതെന്നും, വീട്ടിൽ കയറിയാൽ സ്വയം പരിക്കൽപിച്ചോ മറ്റോ അപകടമുണ്ടാക്കി അത് തന്റെ തലയിൽ കെട്ടിവെച്ച് കേസിൽ കുടുക്കുമെന്നും ഭാര്യയുടെ നീക്കം മനസിലായതു കൊണ്ടാണ് വീട്ടിൽ കയറ്റാതെ ഗേറ്റ് പൂട്ടിയതെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.
മകളുടെ വിവാഹത്തിന് ഭാര്യയ്ക്ക് എതിർപ്പായിരുന്നുവെന്നും കല്യാണം മുടക്കാൻ ശ്രമിച്ചതിനാലാണ് ഭാര്യയെ അറിയിക്കാതെ എറണാകുളത്ത് വെച്ച് മകളുടെ വിവാഹം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ഒന്നര വർഷമായി തനിക്കും മക്കൾക്കുമെതിരെ നിരന്തരമായി ഭാര്യ വ്യാജ പരാതികൾ നൽകാറുണ്ടെന്നും ചിങ്ങവനം, ഗാന്ധിനഗർ സ്റ്റേഷനുകളിലായി ഇത്തരത്തിൽ നിരവധി പരാതികൾ നല്കിയിട്ടുണ്ടെന്നും പരാതികളുടെ തുടർ നടപടികൾക്കായി സ്റ്റേഷനിലോ കോടതിയിലോ ഭാര്യ ഹാജരാകാറില്ലന്നും അദ്ദേഹം പറയുന്നു.