
കാസർകോട് – സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 78 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ളമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മുളിയാർ ഗ്രാമപഞ്ചായത്തിൽ കാസർകോട് മുനിസിപ്പാലിറ്റിക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തിനും കിഫ്ബി ധനസഹായത്തോടെ നടപ്പാക്കിവരുന്ന കുടിവെള്ള ശുദ്ധീകരണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വലിയ കുടിവെള്ള ശുദ്ധീകരണശാലയാണിത്.
കേരളത്തിൽ ഓരോ വർഷവും ഭൂഗർഭ ജലനിരക്ക് കുറഞ്ഞുവരികയാണ്. ലോകമെമ്പാടും കോടിക്കണക്കിന് പേർ കുടിവെള്ളമില്ലാതെ വലയുമ്പോൾ ജലജീവൻ മിഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്നതിൽ നമ്മുടെ രാജ്യത്ത് മുൻപന്തിയിലാണ് കേരളം.
സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് ഗ്രാമീണ മേഖലയിലെ പതിനേഴ് ലക്ഷം കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷത്തോടെ 38 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സർക്കാരിന് സാധിച്ചു.
വരുന്ന രണ്ട് വർഷം കൊണ്ട് 78 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ജലജീവൻ മിഷൻ നടപ്പാക്കാൻ വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജില്ലാ കലക്ടറെയും ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു. കാഞ്ഞങ്ങാട് പ്രൊജക്ട് ഡിവിഷൻ ഓഫീസ് അനുവദിച്ചതായി മന്ത്രി അറിയിച്ചു.
സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ കലക്ടർ കെ.
ഇമ്പശേഖർ എന്നിവർ മുഖ്യാതിഥികളായി.
കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എ.വി. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് പി.വി. മിനി, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.
നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ സുദീപ് സ്വാഗതവും കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സീമ സി. ഗോപി നന്ദിയും പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]