
റഷ്യൻ സൈന്യം യുക്രൈനിൽ നിന്നും 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊനെറ്റ് എന്നിവിടങ്ങളിൽ നിന്ന് യുക്രൈനിയൻ കുട്ടികളെ നിയമവിരുദ്ധമായി നീക്കംചെയ്ത് റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററിൽ ആരോപിച്ചു. ഇത് സഹായമല്ല, തട്ടിക്കൊണ്ടുപോകലാണ്, എന്നും യുഎസ് എംബസ്സി ട്വീറ്റിൽ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോൺബാസിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് റഷ്യൻ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന
റിപ്പോർട്ടുകൾക്കിടയിൽ റഷ്യ മരിയുപോളിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രൈൻ ആരോപിച്ചു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനെഡിക്ടോവ ഉൾപ്പടെ നിരവധി പേരാണ് റഷ്യയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]