
ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുർക്കി . ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയേയോടും മറ്റുള്ളവരോടുമാണ് രാജ്യം വിടാൻ തുർക്കി ആവശ്യപ്പെട്ടിരിക്കുന്നത് .
ഇസ്മായിൽ ഹനിയയും ,കൂട്ടരും താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിഷയത്തിൽ അടുത്തിടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു .
ഇസ്മായിൽ ഖത്തറിലാണെന്നും കുടുംബത്തോടൊപ്പം ഏറെ നാളായി ദോഹയിലാണ് താമസമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇയാൾ തുർക്കിയിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തുമ്പോൾ ഇസ്മയില്‍ തുർക്കിയിലായിരുന്നു.
ഇസ്രയേലിനെ തീവ്രവാദികൾ ആക്രമിക്കുമ്പോൾ ഇസ്താംബൂളിലുണ്ടായിരുന്ന ഇസ്മായിൽ വാർത്തകൾ കാണുന്നതിനിടയിൽ പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച ഇസ്മയില്‍ ഹനിയ പഠനകാലത്ത് തന്നെ ഹമാസിൽ ചേർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]