

റേഷൻ വിതരണത്തിലെ സമയക്രമം ; മന്ത്രി അറിയാതെ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി ; ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തിയെന്ന പൊതുവിതരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജി ആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതിൽ മന്ത്രിക്ക് അമർഷം പ്രകടിപ്പിച്ചു.
മാസത്തിൽ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങൾ (മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ)ക്കും, ശേഷം പൊതുവിഭാഗങ്ങൾ(നീല, വെള്ള കാർഡ് ഉടമകൾ)ക്കും റേഷൻ നൽകാനുള്ള പുതിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ‘ഞാനോ ഓഫീസോ ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിരുന്നില്ല. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും’, മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]