

ചാത്തൻ മരുന്നുകള്‍ സുലഭം; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സി എ ജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്; ഗുരുതര ആരോപണവുമായി വി ഡി സതീശൻ
സ്വന്തം ലേഖകൻ
കൊച്ചി: മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സി എ ജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തെന്നും ചില മരുന്നുകള്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമാണ് സംഭവിച്ചിരിക്കുന്നത്. ചാത്തൻ മരുന്നുകള്‍ ഇപ്പോൾ എവിടെയും സുലഭമായിരിക്കുകയാണ്. ഇതിന്റെ പര്‍ച്ചേസിന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വിണ ജോര്‍ജും അംഗീകാരം നല്‍കിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊള്ളയാണ് ഇപ്പോൾ എങ്ങും നടക്കുന്നതെന്നും രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയിലാണ് പണം തട്ടിയതെന്നും വി ഡി സതീശൻ ആരോപിച്ചു. ഇരുപത്തിയാറ് ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു. മരുന്ന് കൊളളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപെട്ടു.
കൂടാതെ മാസപ്പടി വിവാദത്തില്‍ ഇ ഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മാത്യു കുഴല്നാടൻ എം എല്‍ എ ഇടപെട്ടത്. കള്ളപ്പണം വെളിപ്പിച്ചെന്ന വിഷയമാണ് പ്രധാനമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]