
തിരുവനന്തപുരം– കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസുകളുണ്ടോ എന്ന് ഗൂഗിള്‍ മാപ്പ് നോക്കിയാലറിയാം. ബസുകളുടെ വരവും പോക്കും ഗൂഗിള്‍ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും.
ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. 1200 സൂപ്പര്‍ ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ട്രാന്‍സിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.
ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷന്‍) യാത്രക്കാര്‍ക്കു പങ്കുവയ്ക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റൈഡറുകള്‍ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈല്‍ ആപ്പായ കെഎസ്ആര്‍ടിസി നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘ ദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും. 2023 October 23 Kerala ksrtc Google location long distant ഓണ്‍ലൈന്‍ ഡെസ്ക് title_en: Location of KSRTC buses can be traced by the Google Maps …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]