

രാമപുരത്ത് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു; തമിഴ്നാട് സ്വദേശി അരുള്‍ രാജാണ് പൊലീസിന്റെ പിടിയിലായത്. പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടാനായത്
സ്വന്തം ലേഖിക
കോട്ടയം: രാമപുരത്ത് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ 15 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുള്‍ രാജ് എന്നയാളെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2008 ല്‍ വെളിയന്നൂര്‍ ഭാഗത്തെ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് രാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ നാമക്കല്‍ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]