
ചെങ്ങന്നൂര്‍– ആദ്യമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്ന വന്ദേഭാരതത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.വന്ദേഭാരതത്തിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടിന്നുവെന്ന പരാതിയില്‍ നടപടി. റെയില്‍വേ ടൈം ടേബിള്‍ പരിഷ്കരിക്കുമെന്ന് വി മുരളീധരന് പറഞ്ഞു. പുതിയ ടൈം ടേബിള്‍ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തര്‍ക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരന് പറഞ്ഞു. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തുന്നതെന്നും വി മുരളീധരന് വ്യക്തമാക്കി.
ഒക്ടോബര്‍ 20 മുതല്‍ വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് നല്‍കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. പുതുക്കിയ പുറപ്പെടല്‍ സമയം ഉള്‍പ്പെടെയുള്ള പുതിയ സമയക്രമം ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിന്റെ യാത്ര ഇപ്പോള്‍ 5:15 ന്, മുമ്പത്തേതിനേക്കാള്‍ 5 മിനിറ്റ് നേരത്തെ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]