
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനു ശേഷം ജോലി സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ജിദ്ദയോട് വിട പറയുന്ന സാഹിർഷയ്ക്ക് കേരള എൻജിനിയേഴ്സ് ഫോറം ജിദ്ദ യാത്രയയപ്പ് നൽകി. യാത്രയയപ്പിൽ കെ.ഇ.എഫിന്റെ ഉപഹാരം കെ.ഇ.എഫ് പ്രസിഡന്റ് സാബിർ, സെക്രട്ടറി സിയാദ്, ട്രഷറർ അൻസാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന്
സമ്മാനിച്ചു.
2018 മുതൽ കെ.ഇ.എഫ് എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന സാഹിർഷാ തന്റെ നേതൃത്വ പാടവം കൊണ്ടും ജിദ്ദയിൽ വളർത്തിയെടുത്ത ബന്ധങ്ങളിലൂടെയും കെ.ഇ.എഫിന്റെയും മറ്റു കൂട്ടായ്മകളുടെയും വളർച്ചക്ക് മുതൽക്കൂട്ടായിരുന്നു. കോട്ടയം എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് നേടി ഇരുപത്തിമൂന്നു വർഷം മുമ്പ് സൗദിയിൽ വന്ന സാഹിർഷ കഴിഞ്ഞ ഇരുപതു വർഷം സീമെൻസ് എൻജിനീയറിംഗ് ഡിവിഷനിൽ ജോലി ചെയ്തു വരികയായിരുന്നു. സീമെൻസ് കമ്പനിയുടെ മറ്റു രാജ്യത്തുള്ള ഓഫീസിലേക്ക് സ്ഥലംമാറ്റം ആയാണ് സാഹിർഷ ജിദ്ദ വിടാൻ
ഒരുങ്ങുന്നത്.
വലിയൊരു സൗഹൃദ വലയത്തിന്റെ ഉടമയായ സാഹിർഷ നിരവധി സാമൂഹിക വിദ്യാഭ്യാസ പ്രോഗ്രാമുകളിൽ നിറസാന്നിധ്യമായിരുന്നു. കെ.ഇ.എഫ് ജിദ്ദയിലെ വില്ലയിൽ സംഘടിപ്പിച്ച യാത്രയയപ്പ് പ്രോഗ്രാമിൽ സാഹിർഷയെയും ഫാമിലിയെയും ഉൾക്കൊള്ളിച്ചുള്ള ഒപ്പന, മറ്റു പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിച്ച് യാത്രയയപ്പ് കൂടുതൽ നിറക്കൂട്ടുള്ളതാക്കി മാറ്റി.
ഭാര്യ സൗദി നാഷണൽ ബാങ്കിൽ നിന്നും വിരമിച്ച അബ്ദുറഹീം സാഹിബിന്റെ മകൾ, തസ്നീം സാഹിർഷ ജിദ്ദയിൽ നിരവധി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. സാഹിർഷയും കുടുംബവും കെ.ഇ.എഫിനും ജിദ്ദ കമ്യൂണിറ്റിക്കും നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേർന്നും പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചു.