തലശേരി > ആർഎസ്എസ്സുമായി ചേർന്ന് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് അക്രമ സമരം തുടങ്ങിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കുഞ്ഞുങ്ങളെയടക്കം തെരുവിലിറക്കിയാണ് അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്.
ആർഎസ്എസ്സിന്റെ കൊലപാതക രാഷ്ട്രീയംപോലെ അധമവും എതിർക്കപ്പെടേണ്ടതുമാണ് വികസന പദ്ധതിക്കെതിരായ അക്രമ സമരവും. ഇതിനെതിരെ ജനങ്ങളെയാകെ അണിനിരത്തണം.
ആർഎസ്എസ്സുകാർ വെട്ടിക്കൊന്ന പുന്നോൽ താഴെവയലിലെ കെ ഹരിദാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്തം ദാരുണവും ആസൂത്രിതവുമായ വധമാണ് ഹരിദാസന്റേത്.
ഗൂഢാലോചനയുടെ വിവരങ്ങളെല്ലാം ഇതിനകം പുറത്തുവന്നു. കുറേയേറെ പ്രതികളെയും പിടിച്ചു.
രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ കെ വി സുധീഷ് ഉൾപ്പെടെ നിരവധി സഖാക്കളെ ആർഎസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. ശരീരമാസകലം വെട്ടിനുറുക്കപ്പെട്ട
പി ജയരാജൻ വധശ്രമത്തിൽനിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്വാധീന മേഖലകളിൽ അക്രമം നടത്തി പാർടിയെ ദുർബലമാക്കാനാണ് ശ്രമം –- എം എ ബേബി പറഞ്ഞു.
ഏരിയാ സെക്രട്ടറി സി കെ രമേശൻ, എ ശശി, മുഹമ്മദ് ഫാസിൽ, പി എസ് സഞ്ജീവ് എന്നിവരും ഒപ്പമുണ്ടായി. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]