തിരൂർ: സനാതന ധർമ്മവേദി തിരൂർ നൽകുന്ന സരസ്വതി പുരസ്കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി മലയാള കാവ്യ രംഗത്തും ഗാനരചനാ രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
2022 നവംമ്പർ 22 ഞായറാഴ്ച്ച വൈകിട്ട് 6.30-ന് തിരൂർ തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ദേവീക്ഷേത്രാങ്കണത്തിൽ വെച്ച് കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന സരസ്വതിപുരസ്കാരം രാജീവ് ആലുങ്കലിന് സമ്മാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]