
കിണറിന്റെ കൈവരിയില്‍ ഇരുന്ന് കളിക്കവെ പന്ത്രണ്ടുകാരി കിണറ്റില്‍ വീണു; അമ്പതടി താഴ്ചയിലേക്ക് വീണ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി സ്വന്തം ലേഖിക തിരുവനന്തപുരം: ബലൂണുമായി കിണറിന്റെ കൈവരിയില്‍ ഇരുന്ന് കളിച്ച പന്ത്രണ്ട് കാരി അബദ്ധത്തില്‍ കിണറ്റില്‍ വീണു. അമ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് കുട്ടി വീണെങ്കിലും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെങ്ങാനൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ അനാമിക (12) യാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിക്കുകള്‍ ഇല്ലെന്നും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കിണറ്റില്‍ വീണ കുട്ടിയെ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കരയില്‍ കയറ്റിയത്. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലുവെട്ടാൻ കുഴിയില്‍ ഒരു വാടക കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സുനിത ഒരു കട തുടങ്ങിയിരുന്നു.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയ മാതാവിനൊപ്പമാണ് കുട്ടിയും എത്തിയത്.
കടയുടെ സമീപത്തുള്ള കിണറ്റിലാണ് കുട്ടി വീണത്. കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മുക്കാല്‍ ഭാഗവും മൂടിയ കിണറിന്റെ വക്കിലിരുന്ന് ബലൂണ്‍ വച്ച് കളിക്കുകയായിരുന്ന കുട്ടി കാല് വഴുതി കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഇത് കണ്ട് നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടൻതന്നെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടച്ചിട്ട
കിണറിനുള്ളിലെ വെളിച്ചക്കുറവും വായു സഞ്ചാരം ഉണ്ടാകുമോ എന്ന സംശയവും തുടക്കത്തില്‍ രക്ഷാദൗത്യത്തിന് തടസമായി. എന്നാല്‍ കഴുത്തറ്റം വെള്ളത്തിലായ കുട്ടി കിണറിനുള്ളിലെ പെപ്പില്‍ പിടിച്ച് കിടക്കുകയായിരുന്നു.
കിണറിനുള്ളില്‍ നിന്ന് കുട്ടിയുടെ പ്രതികരണം കേട്ട നാട്ടുകാര്‍ പിടിച്ച് നില്ക്കാൻ ഒരു കയര്‍ കൂടി താഴെക്ക് ഇട്ടു കൊടുത്ത് ധൈര്യം നല്കി.
ഇതിനിടയില്‍ വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഇരുളടഞ്ഞ കിണറില്‍ വായു സഞ്ചാരം സുഗമമാക്കാനുള്ള ശ്രമം ഫയര്‍ ഫോഴ്സ് നടത്തി.
തുറന്ന് വച്ച ഒരു ഓക്സിജൻ സിലിണ്ടര്‍ കയറില്‍ കെട്ടി കിണറിനുള്ളിലേക്ക് ഇറക്കി. തുടര്‍ന്ന് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഫയര്മാൻ രാജീവ് ഏറെ സാഹസപ്പെട്ട് കിണറില്‍ ഇറങ്ങി.
തുടർന്ന് പൈപ്പിലും കയറിലുമായി പിടിച്ച് കിടന്ന കുട്ടിയെ വലയ്ക്കുള്ളിലാക്കി കരക്ക് കയറ്റി വിഴിഞ്ഞം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]