
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 11 പേര് അറസ്റ്റില്‍. പശ്ചിമബംഗാളില്‍ ബീര്‍ഭുമിലെ രാംപൂര്ഘട്ടിലാണ് വന്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ എട്ട് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. സംഘര്‍ഷത്തില്‍ ഇതുവരെ 10 പേര് കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് രാംപൂര്‍ഘട്ട് പോലീസ് സ്റ്റേഷന് ഇന്‍ചാര്‍ജിനെ സസ്പെന്‍ഡ്് ചെയ്തു. ഇന്ന് പുലര്‍ച്ചെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകള്‍ക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് തൃണമൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]