
തിരുവനന്തപുരം> കെ റെയിലിനെതിരായ സമരങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിലൊന്നും കീഴടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു
‘കെ റെയിലിനെതിരായ സമരത്തിലേക്കാര് വേണമെങ്കിലും നുഴഞ്ഞ് കയറിക്കോട്ടെ, ആര് കയറിയാലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. സമരക്കാര്‍ കളക്ടറേറ്റിനുള്ളില്‍ കല്ലിടുകയും സെക്രട്ടേറിയറ്റിലേക്ക് കയറുകയും ചെയ്തു. എങ്കിലും പൊലീസ് സംയമനം പാലിച്ചു. ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് സംയമനം പാലിച്ചത്. എല്ലാ സ്ഥലത്തും അവര്‍ സമരം നടത്തിക്കോട്ടെ, കല്ല് വേറെയും കിട്ടും. ഇവരെടുത്തുകൊണ്ടുപോയാല് കേരളത്തില്‍ കല്ലിന്റെ ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റ് സംസ്ഥാനത്ത് നിന്നും അതുകൊണ്ടുവന്നിടുകയും ചെയ്യും. ഇതിലൊന്നും കീഴടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’- കോടിയേരി പറഞ്ഞു
സില്‍വര്‍ ലൈനിന് എതിരായ സമരമെല്ലാം രാഷ്ട്രീയ സമരമാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തിയാണ് ആളുകളെ സമരരംഗത്തിറക്കുന്നത്. നിലവിലിപ്പോള്‍ സാമൂഹ്യ ആഘാത പഠനം നടത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. സിപിഐ എം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ല
കേന്ദ്രം അനുമതി നല്കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് . സര്‍വ്വേ നടത്താനും ഡി പി ആര് തയ്യാറാക്കാനുമുള്ള അനുമതി കേന്ദ്രം നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഹൈക്കോടതി വിധിക്കെതിരെയാണ്. വിമോചന സമരമൊന്നും ഇവിടെ നടക്കില്ല, ആ കാലം മാറിപ്പോയി-കോടിയേരി കൂട്ടിച്ചേര്‍ത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]