
ചെന്നൈ: തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സഹായഹസ്തം നീട്ടുന്നവർക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
‘റോഡ് അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുകയും, ഗോൾഡൻ അവർ എന്ന് വിളിക്കുന്ന ആദ്യ 60 മിനിറ്റുകൾക്കുള്ളിൽ അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റും, 5,000 രൂപ ക്യാഷ് പ്രൈസും പാരിതോഷികമായി നൽകും’ മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ നൽകുന്ന ‘ഇന്നുയിർ കാപ്പോൻ’ എന്ന പദ്ധതി മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും സുവർണ മണിക്കൂറിൽ വൈദ്യസഹായം നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി ഈ പദ്ധതിയക്കായി പ്രവർത്തിച്ചുവരിയാണ്.
പദ്ധതി പ്രകാരം, മികച്ച ചികിത്സയ്ക്കൊപ്പം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കും അല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
The post തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സ്റ്റാലിൻ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]