
തിരുവനന്തപുരം
പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക, ജലസുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള കർമപദ്ധതിക്ക് തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തി ജീവികളുടെ വംശനാശം തടയുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. വനാതിർത്തിക്ക് പുറത്തുള്ള വനവൽക്കരണം, നഗരവനം, വിദ്യാവനം, സ്വാഭാവിക വനം തുടങ്ങിയവ സൃഷ്ടിക്കാനുള്ള പദ്ധതികൾ ഇതിന്റെ ഭാഗമാണ്.
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ എന്നിവയുടെ ഫലമായി വിവിധയിനം ജീവികൾക്ക് വംശനാശം സംഭവിക്കുന്നുണ്ട്. ഇത് നേരിടാൻ കാലോചിത നടപടി അനിവാര്യമാണ്. ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചുള്ള ഹരിതവൽക്കരണവും നടത്തിവരുന്നു. വനവിസ്തൃതി വർധിപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. പരിസ്ഥിതി പുനഃസ്ഥാപന കർമപദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. മന്ത്രി എം വി ഗോവിന്ദൻ വൃക്ഷസമൃദ്ധി പ്രഖ്യാപനം നടത്തി. ഗതാഗത മന്ത്രി ആന്റണി രാജു വനമിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]