
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതും 138 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധവില വീണ്ടും വര്‍ധിപ്പിച്ചു. ഇതോടെ കേരളത്തിലും ഡീസലിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നതിനാല്‍ കഴിഞ്ഞ അഞ്ച് മാസത്തോളമായി രാജ്യത്ത് ഇന്ധവില ഉയര്‍ന്നിരുന്നില്ല. അതായത് കഴിഞ്ഞ നവംബര്‍ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധനവില ഉയര്‍ന്നത്. നവംബര്‍ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്.
ഇന്ധനവില ആവസാനമായി ഉയര്‍ന്ന നവംബര്‍ നാലിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് 85 ഡോളറായിരുന്നു വില. ഇത് പിന്നിട് 70 ഡോളറായി കുറഞ്ഞു. എന്നാല്‍ ഉക്രൈന്-റഷ്യ യുദ്ധം ആരംഭിച്ചതോടെ 130 ഡോളറോളമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടയിലാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളറായി ഉയരുന്നത്.
ഒറ്റ ദിവസം കൊണ്ടാണ് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ – ഡീസല്‍ വിലയിലും കാര്യമായ വാര്‍ധനവുണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]