
പൂനെ: ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ വിടാതെ വിരാട് കോലി. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ രണ്സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് ഒന്നാമതുണ്ട്. തൊട്ടുപിന്നില്‍ വിരാട് കോലിയും. നാല് മത്സരങ്ങള്‍ കളിച്ച രോഹിത് 66.25 ശരാശരിയില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 137.31 സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ നേട്ടം. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെ കോലി രണ്ടാമതെത്തി. നാല് മത്സരങ്ങളില്‍ കോലി നേടിയത് 129.50 ശരാശരിയില്‍ 259 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 90.24. കോലിയും ഒരു സെഞ്ചുറി നേടി.
ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ മൂന്നാമതുണ്ട്. നാല് ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കിയ താരം 249 റണ്‍സാണ് നേടിയത്. ശരാശരി 83. സ്ട്രൈക്ക് റേറ്റാവട്ടെ 104.62 ഉം. എന്നാല്‍ പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് മൂവരേയും മറിടക്കാനുള്ള അവസരമുണ്ട്. അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 18 റണ്‍സ് നേടിയാല്‍ റിസ്വാന് ഒന്നാമതെത്താം. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ 248 റണ്‍സാണ് റിസ്വാന്റെ സമ്പാദ്യം. 124-ാണ് ശരാശരി. ഒരു സെഞ്ചുറിയും താരം നേടി. ക്വിന്‍ണ്‍ ഡി കോക്ക് (229), രജിന് രവീന്ദ്ര (215), കുശാല്‍ മെന്‍ഡിസ് (207) എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍.
ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന് (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) നിര്‍ണായക പ്രകടനം പുറത്തെടുത്തു.
കളിച്ച നാല് മത്സരങ്ങളും ജയിച്ചെങ്കിലും ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങള്‍ ജയിച്ച ന്യൂസിലന്‍ഡാണ് ഒന്നാമത്. റണ്‍റേറ്റാണ് ന്യൂസിലന്‍ഡിന് തുണയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]