
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – ജോർദാൻ കിരീടാവകാശിയുമായും സാമൂഹിക വികസന മന്ത്രിയുമായും കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ ജോർദാനിൽ ഫലസ്തീൻ അഭയാർഥികൾക്കു വേണ്ടി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോ. അബ്ദുല്ല അൽറബീഅ വിശദീകരിച്ചു. ഭംഗിയായി റിലീഫ് പ്രവർത്തനങ്ങൾ നടത്താൻ കിംഗ് സൽമാൻ റിലീഫ് സെന്ററിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിന് ജോർദാൻ ഗവൺമെന്റിന് ഡോ. അബ്ദുല്ല അൽറബീഅ നന്ദി പറഞ്ഞു.
ജോർദാൻ ഹാശിമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് റാശിദ് ബിൻ ഹസൻ രാജകുമാരൻ, ജോർദാൻ സാമൂഹിക വികസന മന്ത്രി വഫാ ബനീ മുസ്തഫ, ജോർദാനിലെ സൗദി അംബാസഡർ നായിഫ് അൽസുദൈരി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ജോർദാൻ സാമൂഹിക വികസന മന്ത്രി വഫാ ബനീ മുസ്തഫയുമായി ഡോ. അബ്ദുല്ല അൽറബീഅ പിന്നീട് പ്രത്യേകം ചർച്ച നടത്തി. റിലീഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും വിശകലനം ചെയ്തു. ലോകത്തെങ്ങും നിർധനർക്കും ദുരന്ത ബാധിതർക്കും നിരന്തര പിന്തുണ നൽകി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വഹിക്കുന്ന പങ്കിനെ വഫാ ബനീ മുസ്തഫ പ്രശംസിച്ചു.
യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്സ് ഫോർ ഫലസ്തീൻ റെഫ്യൂജീസ് കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായും ഡോ. അബ്ദുല്ല അൽറബീഅ അമ്മാനിൽ വെച്ച് ചർച്ച നടത്തി. യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്സ് ഫോർ ഫലസ്തീൻ റെഫ്യൂജീസും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററും തമ്മിൽ സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്സ് ഫോർ ഫലസ്തീൻ റെഫ്യൂജീസിന് സൗദി അറേബ്യ നൽകുന്ന പിന്തുണയെ ഫിലിപ്പ് ലസാരിനി പ്രശംസിച്ചു.
ഫലസ്തീൻ അഭയാർഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സൗദി പിന്തുണ സഹായിച്ചു.
യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്സ് ഫോർ ഫലസ്തീൻ റെഫ്യൂജീസും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്.
യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്സ് ഫോർ ഫലസ്തീൻ റെഫ്യൂജീസും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഗാസയിൽ നിരായുധരായ സാധാരണക്കാർക്ക് എത്രയും വേഗം റിലീഫ് വസ്തുക്കൾ എത്തിക്കാൻ മനുഷ്യ ഇടനാഴികൾ തുറക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.