
കണ്ണൂര്‍> രാജ്യത്തിന് സര്‍വ്വനാശം വിതയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ എം കണ്ണൂര്‍ പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷത സംരക്ഷിക്കാന്‍ സംഘപരിവാറിനെ പ്രതിരോധിക്കേണ്ടതുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുക എന്നാല്‍ മത നിരപേക്ഷതയ്ക്കൊപ്പം നിലകൊള്ളുക എന്നാണെന്നും എങ്കിലെ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷമാണെന്ന് പറഞ്ഞാല്‍ മാത്രം മതനിരപേക്ഷമാകില്ല.വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാന്‍ കഴിയണം. നിര്‍ഭാഗ്യവശാല്‍ മത നിരപേക്ഷമെന്ന് അവകാശപ്പെടുന്ന പലര്‍ക്കും അതിന് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് നാടിന്റെ ഭാവിക്കുതകുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം.മതനിരപേക്ഷത സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് വിലയിരുത്താന്‍ മത നിരപേക്ഷതയില്‍ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലും കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.സംഘപരിവാറിന്റെ ബി ടീമായി നില്‍ക്കാനാണ് കോണ്‍ഗ്രസിന് എപ്പോഴും കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]