
തിരുവനന്തപുരം
ലക്ഷോപലക്ഷം സ്ത്രീകളെ സംരംഭകരുടെ കിരീടമണിയിച്ച് കുടുംബശ്രീ. 2020–-21 കാലയളവിൽ മാത്രം 1,57,848 സ്ത്രീകളാണ് ഇതിലൂടെ സ്ഥിരവരുമാനം കണ്ടെത്തിയത്.
സംസ്ഥാനത്ത് ആകെ 72,306 കൂട്ടുത്തരവാദിത്വ സംഘമുണ്ട്. 3.31 ലക്ഷം പേർ അംഗങ്ങളാണ്. ഇതിൽനിന്നാണ് 1.57ലക്ഷം പേർ വിവിധ സംരംഭങ്ങളിൽ ഭാഗമായത്. മറ്റുള്ളവർ കൃഷിയിലൂടെയും വരുമാനം കണ്ടെത്തുന്നു. കോവിഡ്കാലത്ത് ആരംഭിച്ച 1180 ജനകീയ ഹോട്ടലിലൂടെ 4994 പേർ വരുമാനം കണ്ടെത്തുന്നു. ഹരിതകർമ സേന, അമൃതം ന്യൂട്രിമിക്സ് യൂണിറ്റ്, സാന്ത്വനം, വൃദ്ധർക്കുള്ള പരിചരണം തുടങ്ങി വിവിധ പദ്ധതികളും നടക്കുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]