
ഓസ്ട്രേലിയxപാക്കിസ്ഥാന്
ബംഗളൂരു, നാളെ രാവിലെ 11.30
ബംഗളൂരു – ഇന്ത്യക്കെതിരായ തോല്‍വിയുടെ കനത്ത നിരാശയും ടീമിലെ വൈറല്‍ ബാധയും അലട്ടുന്ന പാക്കിസ്ഥാന് നാളെ വലിയ പരീക്ഷണം നേരിടുന്നു. ആദ്യ രണ്ടു കളിയിലെ തോല്‍വിക്കു ശേഷം തിരിച്ചുവന്ന ഓസ്ട്രേലിയയുമായാണ് അവരുടെ മത്സരം.
വൈറല്‍ പനി കാര്യമായി ബാധിച്ച ഓപണര്‍ അബ്ദുല്ല ശഫീഖും പെയ്സ്ബൗളര്‍ ശാഹീന്‍ ഷാ അഫ്രീദിയും ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങി.
ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷം അഹമ്മദാബാദില്‍ നിന്ന് തിരിച്ചപ്പോഴാണ് പല കളിക്കാര്‍ക്കും പനി ബാധിച്ചത്. ഫഖര്‍ സമാന്റെ കാല്‍മുട്ടിലെ പരിക്ക് മാറി.
മധ്യനിര ബാറ്റര്‍ സൗദ് ശഖീലും സുഖം പ്രാപിച്ചു. എന്നാല്‍ ബാറ്റിംഗിലെന്നതിനെക്കാളേറെ ബൗളിംഗാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്.
ഹൈദരാബാദില്‍ കാണികളുടെ പിന്തുണയുണ്ടായിരുന്നു ടീമിന്.
നെതര്‍ലാന്റ്സിനെയും ശ്രീലങ്കയെയും അവിടെ അവര്‍ തോല്പിച്ചു. അബ്ദുല്ല ശഫീഖും മുഹമ്മദ് രിസ്വാനും ശ്രീലങ്കക്കെതിരെ സെഞ്ചുറിയടിച്ചു.
എന്നാല്‍ അഹമ്മദാബാദില്‍ നേരിട്ടത് ഒരു ലക്ഷത്തിലേറെ പേര് അണിനിരന്ന ഗാലറിയെയാണ്. ഇന്ത്യക്കെതിരെ രണ്ടിന് 155 ല്‍ നിന്ന് 191 ന് ഓളൗട്ടായി.
ഒരു തോല്‍വി വലിയ തിരിച്ചടിയല്ലെന്ന് ടൂര്‍ണമെന്റില്‍ ഇതുവരെ 248 റണ്‍സടിച്ച രിസ്വാന് പറഞ്ഞു. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ബാബര്‍ അസമിന് ഒഴുക്കോടെ കളിക്കാനാവാത്തതാണ് പാക്കിസ്ഥാന്റെ പ്രശ്നം.
അഞ്ച് പ്രധാന ബൗളര്‍മാര്‍ക്കും താളം കണ്ടെത്താനും സാധിച്ചിട്ടില്ല.
ഓസ്ട്രേലിയക്ക് ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ കളിയില്‍ 200 കടക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്കക്കെതിരെ അവര്‍ ഫോമിലെത്തി.
2023 October 19
Kalikkalam
title_en:
Pakistan VS Australia at the Cricket World Cup
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]