
ചെന്നൈ: ബൈക്കിലെത്തി മാല കവര്‍ന്ന മുന്‍ മിസ്റ്റര്‍ ഇന്ത്യ അറസ്റ്റില്‍. ചെന്നൈ മന്നാടി സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്. 2019ല്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയയാളാണ് മുഹമ്മദ് ഫൈസല്‍.
രത്നാദേവിയെന്ന മധ്യവയസ്കയുടെ പരാതിയിലാണ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. രത്നാദേവിയുടെ 10 ഗ്രാം വരുന്ന സ്വര്‍ണമാല മാര്‍ച്ച് 17നാണ് മോഷണം പോയത്. ബൈക്കിലെത്തിയ ഒരാള്‍ കഴുത്തിലെ മാല തട്ടിയെടുത്തെന്ന് രത്നാദേവി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ജിനീയറിങ് പഠനത്തിനുശേഷം സുഹൃത്തിനൊപ്പം മൊബൈല്‍ ഫോണ്‍ കട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]