
കൊല്ലം: ആളില്ലാത്ത വീട്ടിൽ മോഷണത്തിന് കയറി ഒടുവിൽ അവിടെത്തന്നെ കിടന്നുറങ്ങിയ മോഷ്ടാവിനെ പോലീസ് പിടികൂടി. മോഷ്ടിച്ച സാധനങ്ങളെല്ലാം കൊണ്ടുപോകാനായി പൊതിഞ്ഞു വച്ചതിന് ശേഷമാണ് കള്ളൻ കിടന്ന് ഉറങ്ങിയത്. ഒടുവിൽ വീട്ടുടമയും പോലീസും എത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് എഴുന്നേൽക്കുന്നത്. കുണ്ടറ പോലീസ് സ്റ്റേഷൻ ആശുപത്രിമുക്ക് തടത്തിവിള വീട്ടിൽ റിട്ട.ജനറൽ വൈ.തരകന്റെ വീട്ടിലാണ് സംഭവം.
പൂട്ടിയിട്ടിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തരകൻ എത്തുന്നത്. മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ഒരു യുവാവ് അവിടെ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. വീട്ടുടമസ്ഥൻ ഉടൻ തന്നെ വീടിന് പുറത്തിറങ്ങി സമീപവാസികളേയും പോലീസിനേയും വിവരം അറിയിച്ചു. പോലീസ് എത്തിയാണ് ഇയാളെ വിളിച്ചുണർത്തുന്നത്.
വീടിന്റെ അടുക്കള വശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മോഷ്ടാവ് പറയുന്നതെന്നും, ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
The post ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയിട്ട് കിടന്നുറങ്ങി; ഒടുവിൽ വിളിച്ചുണർത്തിയത് പോലീസ് appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]