
ഗാസ : ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 500 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികാരികൾ അറിയിച്ചു. ഇസ്രായേൽ വ്യോമാക്രമണമാണ് കാരണമെന്ന് ഫലസ്തീൻ പറഞ്ഞെങ്കിലും ഫലസ്തീൻ തീവ്രവാദി സംഘം നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിക്കുകയായിരുനെന്ന് ഇസ്രായേലും ആരോപിച്ചു.
ഒക്ടോബർ 7-ന് അതിർത്തി കടന്നുള്ള ഹമാസിന്റെ മാരകമായ ആക്രമണത്തിന് പ്രതികാരമായി ജനസാന്ദ്രതയേറിയ പ്രദേശത്തിനെതിരെ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ നടന്ന ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ആശുപത്രിയിലെ സ്ഫോടനം.
ഗാസ ഭരിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനു പിന്തുണ നൽകാനും സിവിലിയൻ നാശനഷ്ടങ്ങൾ എങ്ങനെ കുറയ്കാം എന്ന് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുന്നതിന്റെ തലേദിവസമാണ് സംഭവം.
ഗാസയിലെ ആശുപത്രിയിൽ പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണത്തിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദാണെന്നാണ് ഇസ്രായേൽ വക്താവ് കൂട്ടിച്ചേർത്തു.
“ഇത് കള്ളവും കെട്ടിച്ചമച്ചതുമാണ്, ഇത് പൂർണ്ണമായും തെറ്റാണ്. സിവിലിയന്മാർക്കെതിരെ അവർ ചെയ്ത ഭയാനകമായ കുറ്റകൃത്യവും കൂട്ടക്കൊലയും മറയ്ക്കാനാണ് ഇസ്രായേൽ അധിനിവേശം ശ്രമിക്കുന്നത്.”ഇസ്ലാമിക് ജിഹാദിന്റെ വക്താവ് ദാവൂദ് ഷെഹാബ് പറഞ്ഞു.