
കോയമ്പത്തൂർ> കേസിലിരിക്കുന്ന ഭൂമി വിൽപ്പന നടത്തി പണം തട്ടിയ കേസിൽ എം പി യും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ.
97 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽഗോപിയ കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശിയായ ഗിരിധരനിൽനിന്നാണ് പണം തട്ടിയത്. നവക്കരയിലെ 4.52 ഏക്കർ സ്ഥലത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇതിനായി 97 ലക്ഷം രൂപ സുനിൽ ഗോപിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി. 2021 നവംബര്‍ 24 ന് രജിസ്ട്രേഷന് ചെയ്ത് നല്‍കുകയുമാണ് ചെയ്തത്.തുടർന്നാണ് സ്ഥലത്തിൻമേൽ സിവിൽ കേസുകളുണ്ടെന്ന് ഗിരിധരന് മനസ്സിലായത്.
ഭൂമി ഇടപാട് കോടതി റദ്ദാക്കി. എന്നാൽ പണം തിരികെ നൽകാൻ സുനിൽ തയ്യാറായില്ല. തുടർന്നാണ് കോയമ്പത്തൂർ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]