

കോട്ടയം നഗരത്തിൽ പബ്ലിക്ക് ലൈബ്രറിയുടെ സമീപം നഗരസഭയിലേക്കുള്ള ഫുട്പാത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ത്രീ രണ്ട് നായ്കളെ കെട്ടിയിട്ടു വളർത്തുന്നു; നിരവധി യാത്രക്കാരെ പട്ടികടിച്ചിട്ടും, നഗരസഭയുടെ അൻപത് മീറ്റർ മാത്രം അകലെയുള്ള പട്ടി വളർത്തൽ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ അധികൃതർ
കോട്ടയം: നഗരസഭയിൽ നിന്നും അൻപത് മീറ്റർ മാത്രം മാറി പബ്ലിക്ക് ലൈബ്രറിയുടെ സമീപം ഫുട് പാത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ത്രീ രണ്ട് നായ്കളെ കെട്ടിയിട്ടു വളർത്തുന്നു.
ഫുട് പാത്തിൽ കൂടി നടന്നു പോകുന്ന നിരവധി യാത്രക്കാരേയാണ് ഇതിനോടകം നായകൾ കടിച്ചത്.
നഗരത്തിൽ ഏറ്റവും തിരക്കുള്ള പ്രദേശമാണ് നഗരസഭയ്ക്ക് സമീപമുള്ള ഈ ഫുട് പാത്ത്. ഇവിടെ നായകളെ കെട്ടിയിട്ട് വളർന്നുന്നത് മൂലം നടപ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ജീവൻ പണയം വെച്ചാണ് നടന്ന് പോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പട്ടി കടിക്കുമെന്ന ഭയം മൂലം യാത്രക്കാർ റോഡിൽ കയറിയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. നഗരസഭയിൽ നിന്നും അൻപത് മീറ്റർ പോലും ദൂരമില്ലാത്ത സ്ഥലത്താണ് ഈ അതിക്രമം നടക്കുന്നത്. എന്നിട്ടും അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
നാടൊട്ടാകെ നായകളുടെ കടിയേറ്റ് സ്കൂൾ കുട്ടികളടക്കം ആശുപത്രിയിലായ സാഹചര്യമുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]