ഇന്ത്യാ-പാകിസ്താൻ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കേ 24 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഐഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി നടി ഉർവശി റൗട്ടേല. ഫോൺ കണ്ടെത്താൻ സഹായിക്കണമെന്നും ഉർവശി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. പിന്നാലെ ഫോൺ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഹമ്മദാബാദ് പോലീസും രംഗത്തെത്തി.
കഴിഞ്ഞദിവസമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകപ്പ് ക്രിക്കറ്റ് പോരാട്ടം നടന്നത്. മത്സരം കാണാനെത്തിയ നിരവധി പ്രമുഖരിൽ ഒരാളായിരുന്നു നടി ഉർവശി റൗട്ടേല. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ ഐഫോൺ നഷ്ടപ്പെട്ട വിവരം അവർ പങ്കുവെച്ചത്.
24 കാരറ്റ് യഥാർത്ഥ സ്വർണംകൊണ്ടുള്ള ഐ ഫോൺ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരമറിയിക്കുക എന്നാണ് ഉർവശി റൗട്ടേലയുടെ പോസ്റ്റിലുള്ളത്. അഹമ്മദാബാദ് പോലീസിനേയും പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു. അധികം താമസിയാതെ അഹമ്മദാബാദ് പോലീസ് ഫോണിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തു.
ഉർവശിയുടെ പോസ്റ്റിന് പ്രതികരണമായി നടി ആകാൻഷാ രഞ്ജൻ കപുറുമെത്തി. നടി ആതിയാ ഷെട്ടിയെ ടാഗ് ചെയ്യുകയാണ് അവർ ചെയ്തത്. ആതിയയുടെ ഭർത്താവ് കെ.എൽ. രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്നതിനാലാണ് ആകാൻഷ ഇങ്ങനെ ചെയ്തത്.
സണ്ണി ഡിയോൾ നായകനായ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉർവശി റൗട്ടേല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സനം രേ, ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹേറ്റ് സ്റ്റോറി 4 എന്നീ ബോളിവുഡ് ചിത്രങ്ങളിലും ലെജൻഡ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഏജന്റ്, വാൾട്ടയർ വീരയ്യ, സ്കന്ദ എന്നീ തെലുങ്ക് ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലും ഉർവശി സാന്നിധ്യമറിയിച്ചു. ദിൽ ഹേ ഗ്രേ, ബ്ലാക്ക് റോസ് എന്നിവയാണ് ഉർവശിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Urvashi Rautela News, Urvashi Rautela Lost Gold I Phone, Urvashi Rautela Instagram Post
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]