
തിരുവനന്തപുരം > സമൂഹമാധ്യമങ്ങളിലടക്കം പാർട്ടിക്കെതിരെ അവമതിപ്പുണ്ടാക്കൻ കോൺഗ്രസിലെത്തന്നെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളിലും മറ്റും കൃത്യമായി വാർത്തവരുത്താൻ എല്ലാ ദിവസവും ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. കെ സി വേണുഗോപാലിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സതീശന്റെ പ്രതികരണം. ട്രോൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് രമേശ് ചെന്നിത്തലയുടെ പേരിൽവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് സതീശൻ ഒഴിഞ്ഞുമാറി. പലരും പറഞ്ഞെങ്കിലും ഇതുവരെ അത് കേൾക്കാൻ കഴിഞ്ഞില്ല എന്നാണ് സതീശന്റെ പ്രതികരണം.
നേതാക്കൾക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ്, വ്യാജ നിർമിതികൾ ഉണ്ടാക്കി പാർട്ടിയെ ദുർബലപ്പെടുത്താൻ ഒരുസംഘം ശ്രമിക്കുകയാണ്. ആ സംഘത്തിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കന്മാരെ നിരന്തരമായി അപകീർത്തിപ്പെടുത്തുന്നത്. ഇത് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തക്കതായ നടപടികൾ അത്തരം ആളുകൾക്കെതിരെ സ്വീകരിക്കുന്നതിന് നിർദേശം കൊടുക്കുകയും ചെയ്യും – സതീശൻ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]