ഫത്തോർദ
കാത്തിരിപ്പ് വെറുതെയായി. ഫൈനലിലെത്തി മൂന്നാം തവണയും കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ കിരീടം കൈവിട്ടു.
ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ ഫൈനലിൽ 3–-1 ജയത്തോടെ ഹൈദരാബാദ് എഫ്സി ആദ്യമായി ജേതാക്കളായി.
ഇതിനുമുമ്പ് 2014ലും 2016ലും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോറ്റിരുന്നു. നിശ്ചിതസമയത്ത് സ്കോർ 1–-1.
അധികസമയത്ത്ആരും ഗോളടിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ഗോളി ലക്ഷ്മീകാന്ത് കട്ടിമണി വീരനായകനായി.
ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന് ഒരു കിക്ക് മാത്രമേ ഗോളാക്കാനായുള്ളു. ഹൈദരാബാദ് മൂന്നെണ്ണം ലക്ഷ്യത്തിലെത്തിച്ചു.
ഫത്തോർദയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരെ തോൽവി നിരാശയിലാഴ്ത്തി. കേരളത്തിൽനിന്നും ഗോവയിലേക്ക് കളി കാണാനുള്ളവരുടെ ഒഴുക്കായിരുന്നു.
ഇഷ്ട ജഴ്സിയായ മഞ്ഞയില്ലാതെ പന്തുതട്ടിയ ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം നേടാനായില്ല.
ഹൈദരാബാദ് മഞ്ഞ ജഴ്സിയണിഞ്ഞു. കറുപ്പ് ജഴ്സിയിലായിരുന്നു ബ്ലാസ്റ്റേഴ്സ്.
ആശങ്കകൾക്കൊടുവിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളത്തിലിറങ്ങിയെങ്കിലും കപ്പ് നേടിക്കൊടുക്കാനായില്ല. കേരളത്തിന്റെ സഹൽ അബ്ദുൽ സമദ് പരിക്ക്മൂലം കളത്തിലിറങ്ങിയില്ല.
ആദ്യപകുതിയിൽ ഇരുടീമുകളും ഗോളടിച്ചില്ല. രണ്ടുതവണ ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്തെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൈദരാബാദ് ഉണർന്നു. 68–-ാം മിനിറ്റിൽ മലയാളി താരം കെ പി രാഹുൽ ഗോളടിച്ചു.
ഗോളി ലക്ഷ്മീകാന്ത് കട്ടിമണിയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. ഇരുപത് മിനിറ്റിൽ സഹിൽ ടവേരയുടെ ഗോളിൽ ഹൈദരാബാദ് ഒപ്പമെത്തി.
ബോക്സിനുപുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിൽ ഐഎസ്എലിലെ മികച്ച ഗോൾ പിറന്നു. അധികസമയത്ത് ഇരുടീമുകളും ഗോളിനായി പൊരുതി.
ഷൂട്ടൗട്ടിൽ ഭാഗ്യം ഹൈദരാബാദിനൊപ്പമായി.
ജേതാക്കൾക്ക് സമ്മാനമായി ആറ് കോടി ലഭിച്ചു.
റണ്ണറപ്പിന് മൂന്ന് കോടിയും. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]