

പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ഒന്നര വയസുകാരിയുടെ കയ്യില്‍ മുഴ വന്ന് പഴുത്തെന്ന് പരാതി; സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കേസെടുത്ത് തലയോലപ്പറമ്പ് പൊലീസ്
സ്വന്തം ലേഖിക
കോട്ടയം: പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതില്‍ അപാകത വരുത്തിയ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
കുത്തിവയ്പ്പിനെ തുടര്‍ന്ന് ഒന്നര വയസുകാരിയുടെ കൈയ്യില്‍ മുഴ വന്ന് പഴുത്തെന്ന പരാതിയിലാണ് കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ അണുബാധയുണ്ടായെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമമെന്നും മാതാപിതാക്കള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]