
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347 മത് തൂണിനുണ്ടായ ചരിവിനെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ പാലാരിവട്ടം പാലം കേസ് അന്വേഷിച്ചത് പോലെ അന്വേഷിക്കും. ഇതിനായി സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനമെടുക്കുന്നത് കെഎംആര്‍എല്ലിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കുമെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രശ്നത്തിലെ സത്യാവസ്ഥ അറിയേണ്ടത് ഡിഎംആര്‍സിയുടെ വിശ്വാസ്യതയ്ക്ക് കൂടി ആവശ്യമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞത്. എന്നാല്‍ തൂണിന്റെ ചരിവ് സംബന്ധിച്ചു ജിയോ ടെക്നിക്കല്‍ പരിശോധന നടത്തിയ ശേഷം കെഎംആര്‍എല്‍ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.
1, ആലുവ മുതല്‍ പേട്ടവരെ ആകെയുളള 975 മെട്രോ തൂണുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുളളത്, ബാക്കിയെല്ലാം സുരക്ഷിതമാണ്.
2, പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവ് ബലക്ഷയത്തിന് കാരണമായിട്ടുണ്ടാകാം
3, പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം കണ്ട സാഹചര്യത്തില്‍ മറ്റ് മെട്രോ തൂണുകളിലും വീണ്ടും വിശദമായ പരിശോധന നടത്തും
4, ബലക്ഷയം കണ്ട പത്തടിപ്പാലത്തെ തൂണിന്റെ പൈലിങ് ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി നാലുവശങ്ങളില്‍ നിന്നുമായി എട്ടുമുതല്‍ പത്തുമീറ്റര്‍വരെ കുഴിയെടുക്കും.
5, വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങില്‍ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിനും ചുറ്റും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും.
6, അറ്റകുറ്റപ്പണിയ്ക്കുളള ചെലവ് കരാറുകാരായ എല്‍ ആന്റ് ടി തന്നെ വഹിക്കും. സംസ്ഥാന ഖജനാവിനെ ബാധിക്കില്ല.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]