
കോഴിക്കോട്: ദേശീയപാതയിൽ അമിത വേഗതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ തൽക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി എൻ. ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് ഡി.ഡി ഓഫിസിലെ പ്യൂണാണ് ഷൈജു. ദേശീയപാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം. ഷൈജുവിന് ചികിത്സാവശ്യാർഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികൾ എന്നാണ് അറിയുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. റ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിന് (36) ഗുരുതരമായ പരിക്കേറ്റു.
Read More….
ഇയാളെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് യാത്രക്കാരായ ചെയ്ത അഞ്ചു പേർക്കും പരുക്കുണ്ട്. ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]