
കൊച്ചി: ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടൻ അലൻസിയറിനെതിരേ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ് പരാതി.
പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ ചലച്ചിത്ര പുരസ്കാരദാനവേദിയിലെ പ്രസംഗത്തിൽ പറഞ്ഞത്. പുരസ്കാരം സ്വീകരിച്ചശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ ‘പെൺപ്രതിമ’യ്ക്കെതിരേ പരാമർശം നടത്തി.
പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്ന് കലാസംവിധായകൻകൂടിയായ ദേവൻ പറയുന്നു.
Content Highlights: alencier lopez controversial remark kerala state film awards artist namboothiri son against alencier


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]