
ഫത്തോർദ > ഹൈദരാബാദ് എഫ്സിക്കെതിരായ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിക്കും. പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലില്‍ കളിക്കില്ല. ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ് സിങ്, പുടിയ, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്ക്വസ്, രാഹുല്‍ കെ പി. ഐഎസ്എലിലെ ആവേശകരമായ ഫൈനലിന് രാത്രി 7.30ന് വിസിൽ മുഴങ്ങും.
ആക്രമണമാണ് ഹൈദരാബാദ് പരിശീലകൻ മനോലോ മാർകേസിന്റെ രീതി. വിങ്ങുകളിലൂടെയുള്ള കുതിപ്പ്. ആശിഷ് റായിയും ആകാശ് മിശ്രയുമാണ് സ്പാനിഷുകാരന്റെ വിങ്ങിലെ ആയുധങ്ങൾ. മധ്യനിരയിൽ വിക്ടർ കളി നിയന്ത്രിക്കും. ഒഗ്ബെച്ചെയെ സഹായിക്കാൻ രോഹിത് ധാനുവും നിഖിൽ പൂജാരിയും ചിയാനിസെയും.
സുന്ദരമായ പ്രകടനവും ജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കിരീടപ്പോരിനെത്തിയത്. അവസാന അഞ്ച് കളിയിൽ തോൽക്കാതെയുള്ള കുതിപ്പ്. സെർബിയക്കാരനായ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഇതുവരെ കിട്ടാത്ത പോരാട്ടമനസാണ് നൽകിയത്. കളത്തിൽ ഒറ്റ മനസോടെ പൊരുതുന്ന ഒരു കൂട്ടം കളിക്കാരുമുണ്ടായി. അഡ്രിയാൻ ലൂണയും അൽവാരോ വാസ്കസും ജോർജ് ഡയസുമെല്ലാം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ അജയ്യരുടെ സംഘമാക്കി. മാർകോ ലെസ്കോവിച്ചും പുയ്ട്ടിയയും അബ്ദുൾ സഹൽ സമദും റുയ്വാ ഹോർമിപാമുമെല്ലാം കളത്തിൽ നിറഞ്ഞു. മുമ്പ് രണ്ട് തവണ കൈവിട്ട കിരീടം വുകോയിലൂടെ മാറോടണക്കാം എന്ന് ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]