
നിയമസഭാ കൈയാങ്കളിക്കേസിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് ഞങ്ങൾക്ക് എതിരെ മാത്രമായിരുന്നു കേസെന്ന് ഇ പി ജയരാജൻ. നിയമസഭയിൽ യുഡിഎഫിന്റെ എംഎൽഎമാർ വലിയ അതിക്രമമാണ് കാണിച്ചത്.(ep jayarajan on legislative assembly case) സ്ത്രീകൾക്ക് നേരെ കൈയേറ്റം, എംഎൽഎമാർക്ക് നേരെ കൈയേറ്റം.
ശിവൻകുട്ടിക്കെതിരെ കൈയേറ്റം. അങ്ങനെ കൈയേറ്റം നടത്തിയതിനെതിരെ പൂർണമായും നിരാകരിച്ച് ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയമസഭാ നടപടി ക്രമം അലങ്കോലപ്പെടുത്തി.
അതിന്റെ മേലെ പരാതികൾ പോയി. കേസിന്റെ തുടർച്ചയായാണ് കോടതിയിൽ പോയതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ കേസിൽ തുടരന്വേഷണം എന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കുകയും തുടരന്വേഷണം നടത്തി വരികയുമാണ്. കേസിൽ 6 പ്രതികളാണുള്ളത്.
വനിതാ എംഎൽഎമാരുടെ മൊഴിയും രേഖപ്പെടുത്താൻ ആവശ്യം. വി.
ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവർ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുൻ എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
2015 മാർച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയിൽ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഘർഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്. Story Highlights: ep jayarajan on legislative assembly case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]