
ഷിക്കാഗോ– ആറ് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി വൃദ്ധന്. അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപമാണ് സംഭവം. 26തവണ കുത്തേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായാണ് പോലീസ് അറിയിക്കുന്നത്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും അമേരിക്കന്‍-ഫലസ്തീന് വംശജനായ മുസ്ലിമാണെന്നാണ് സൂചന. ഇസ്രായില്‍ -ഹമാസ് യുദ്ധത്തിന് പിന്നാലെ അമേരിക്കയില്‍ നടന്ന ഈ സംഭവം വംശീയാതിക്രമമാണ്.
കുട്ടിയുടെ അമ്മയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും ഉടന്‍ പോലീസിനെ വിളിച്ചുവരുത്താനായി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ താമസിക്കുന്നയിടത്തെ ഭൂവുടമയായ 71കാരന് ജോസഫ് സൂബ വാതിലില്‍ തട്ടിവിളിച്ചു. തുറന്നയുടന്‍ കുട്ടിയെയും 32കാരിയായ മാതാവിനെയും ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടത്തിനിടെ വയറ്റില്‍ നിന്ന് ഏഴിഞ്ച് നീളമുള്ള ബ്ളേഡ് അടങ്ങിയ കത്തി കണ്ടെത്തി. പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ സൂബ നെറ്റിയില്‍ മുറിവേറ്റ് വഴിയില്‍ ഇരിക്കുകയായിരുന്നു. ഇയാളെയും പിന്നീട് ആശുപത്രിയിലെത്തിച്ചു. ജോസഫ് സൂബയ്ക്കെതിരെ കൊലപാതകത്തിനും വിദ്വേഷ കുറ്റകൃത്യത്തിനുമടക്കം കേസെടുത്തതായി പോലീസ് അറിയിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]