

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കലാപീഠങ്ങളില്നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും ; ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖല സമ്മേളനവും എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് തുറവൂര്‍ പ്രേംകുമാറിന്റെ യാത്രയയപ്പു കണ്‍വന്‍ഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കലാപീഠങ്ങളില്നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 80 ശതമാനം നിയമനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖല സമ്മേളനവും എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് തുറവൂര്‍ പ്രേംകുമാറിന്റെ യാത്രയയപ്പു കണ്‍വന്‍ഷനും കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിലെ ശാന്തി നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനം ഇറക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുറവൂര്‍ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., ഡി.സി.സി. വൈസ്പ്രസിഡന്റ് അഡ്വ. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ബിജു വി. നാഥ്, ലിജു പാവുമ്പ, ഉപരക്ഷാധികാരികളായ എം.വി. ഗോപകുമാര്‍, കൃഷ്ണകുമാര വാര്യര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജയരാജ് തൃക്കാരിയൂര്‍, വടവാതൂര്‍ ജി. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് സുധീഷ് ഏറ്റുമാനൂര്‍, മാവേലിക്കര പ്രദീപ് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ തിരുവരങ്ങിന്റെ ആഭിമുഖ്യത്തില്‍ ലയതരംഗം ക്ലാസിക്കല്‍ ഫ്യൂഷനും ഉണ്ടായിരുന്നു. ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനില്‍ശാന്തി സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. അനൂപ് നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]