
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാനെ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയമാണിത്. ഇതൊരു റെക്കോര്‍ഡാണ്. ഒരു ടീമിനെതിരെ മാത്രം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റെക്കോര്‍ഡ് പങ്കിടാന്‍ ഇന്ത്യക്കായി. ലോകകപ്പില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല. പാകിസ്ഥാനും തുടര്‍ച്ചയായി എട്ട് വിജയങ്ങള്‍ നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാന്റെ നേട്ടം. ഒരിക്കല്‍ പോലും ശ്രീലങ്കയ്ക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായിട്ടില്ല.
ഇക്കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസിനും ന്യുസിലന്‍ഡിനും ഒരു സ്ഥാനമുണ്ട്. വീന്‍ഡീസ്, സിംബാബ്വെക്കെതിരെ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ചു. സിംബാബ്വെ ഇതുവരെ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡ് ആറ് മത്സരങ്ങളില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ഒരിക്കല്‍ പോലും ബംഗ്ലാദേശിന് ജയിക്കാന്‍ സാധിച്ചതുമില്ല.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന് അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.
തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന് അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Last Updated Oct 14, 2023, 9:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]