
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി– ഓപ്പറേഷന് അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയലില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുലര്‍ച്ചെ 1.15ാണ് ന്യൂദല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്തില്‍ എത്തി. 197 പേരടങ്ങിയ സംഘത്തില്‍ 18 മലയാളികള്‍ ആണ് ഉള്ളത്. ഓപ്പറേഷന് അജയ് യുടെ ഭാഗമായി ഇസ്രയലില്‍ നിന്നും രണ്ടാമത്തെ വിമാനം ഇന്നലെയാണ് ദല്‍ഹിയില്‍ എത്തിയത്. 235 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഘത്തില്‍ 16 മലയാളികള്‍ ഉണ്ടായിരുന്നു. നിലവില്‍ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ദല്‍ഹി കേരള ഹൗസില്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയില്‍ എത്തിയവര്‍ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ദല്‍ഹിയില്‍ തങ്ങണം എന്നുള്ളവര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം.