
ക്രമസമാധാനം നടപ്പിലാക്കേണ്ട പൊലീസിന് ഡീസലടിക്കാൻ പണമില്ല; പൊലീസ് വണ്ടികൾ കട്ടപ്പുറത്ത് ; കടം കയറി മുടിയുമ്പോൾ കേരളീയം പരിപാടിക്കായി പിണറായി സര്‍ക്കാര്‍ പൊടിക്കുന്നത് 27.12 കോടി രൂപ; പ്രദര്‍ശനത്തിനും, പ്രചാരണത്തിനും വൈദ്യുത അലങ്കാരത്തിനും കോടികള്‍ ചിലവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. വിഹിതം വെട്ടിക്കുറച്ചും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് ധനമന്ത്രി പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍, പാഴ്ച്ചെലവ് കുറയ്ക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ആപത്തുകാലത്ത് കോടികള്‍ പൊടിക്കുന്നതാണ് കാണേണ്ടി വരുന്നത്.
നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കേരളീയം പരിപാടി തലസ്ഥാനത്ത് സംഘടിപ്പിക്കുകയാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനം ഉഴറുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കുകയാണ്. ഇപ്പോള്‍ കേരളീയം പരിപാടിക്കായി സര്‍ക്കാര്‍ പൊടിക്കുന്നത് 27.12 കോടി രൂപയെന്ന് വ്യക്തമാക്കി ധനവിനിയോഗത്തിന്റെ ഉത്തരവ് പുറത്തുവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളീയം പരിപാടികൾക്കായി കോടികൾ മുടക്കുമ്പോഴും സംസ്ഥാനത്തെ
മിക്ക പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങൾക്ക് ഡീസലടിക്കാൻ നയാപൈസ സർക്കാർ നല്കുന്നില്ലന്നതാണ് വസ്തുത. ഡീസലടിച്ച് നല്‍കുന്നത് കള്ള് കച്ചവടക്കാരും , മണ്ണ് , ക്വാറി മാഫിയകളുമാണ്. ഇതിന് പകരമായി ഇവർ നടത്തുന്ന പല നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് നേരെ പൊലീസിന് കണ്ണടച്ച് കോംപ്രമൈസ് ചെയ്യേണ്ടി വരും.
പൊലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ പണം സർക്കാർ നല്‍കാതായതോടെ അഴിമതി നടത്താൻ താൽപര്യമില്ലാത്തതും ക്ലീൻ ഇമേജുള്ളതുമായ പല പൊലീസ് ഉദ്യോഗസ്ഥരും ബാർ മുതലാളിമാരേയും , ക്വാറി മാഫിയയേയും സമീപിച്ച് പൊലിസ് വാഹനങ്ങൾക്ക് ഡീസൽ അടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
വാഹനത്തിൽ ഡീസൽ ഇല്ലാതായതോടെ കേസന്വേഷണവും , പെട്രോളിംഗും കേരളത്തിൽ താറുമാറായി. ഇത് നാട്ടിലെ ക്രമസമാധാന തകർച്ചക്ക് കാരണമാകും. അടിയന്തിര സേവനമായ പൊലിസിന് തന്നെ ഈ ഗതികേട് വന്നപ്പോഴും മുഖ്യമന്ത്രിയടക്കമുള്ളവരുടെ ധൂർത്തിന് യാതൊരു കുറവുമില്ലന്നതാണ് യാഥാർത്ഥ്യം.
കേരളീയം പരിപാടി കേരള പിറവിദിനമായ നവംബര്‍ ഒന്ന് മുതല്‍ 7 വരെയാണ് നടക്കുന്നത്. സെമിനാറുകളും, അനുബന്ധ പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. പരിപാടി നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. എക്സപന്റിച്ചര്‍ കമ്മിറ്റി സമര്‍പ്പിച്ച 27,12, 04,575( ഇരുപത്തിയേഴുകോടി പന്ത്രണ്ട് ലക്ഷത്തി നാലായിരത്തി അഞ്ഞുറ്റി എഴുപത്തി അഞ്ച്) രൂപയുടെ ബജറ്റ് അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
കള്‍ച്ചറല്‍ കമ്മിറ്റി സംസ്കാരിക പരിപാടികള്‍ക്ക് ചെലവാക്കുന്നത് 3,14 കോടിയാണ്. ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് 8.5 ലക്ഷവും, പ്രദര്‍ശനത്തിന് 9.39 കോടിയും, വൈദ്യുത അലങ്കാരത്തിന് 2.97 കോടിയും, പ്രചാരണത്തിന് 3.98 കോടിയും അടക്കം ലക്ഷങ്ങളുടെയും, കോടികളുടെയും കണക്കുകളുടെ വലിയ പട്ടിക തന്നെ ഉത്തരവിലുണ്ട്. ഈ പരിപാടികൾക്ക് കാവൽ നിൽക്കേണ്ട പൊലിസ് വാഹനത്തിന് ഡീസലടക്കാൻ മാത്രം കാശില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]