
മുംബൈ: ഭര്‍ത്താവിന് സ്വകാര്യമായി അയച്ചു നല്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയില്‍. മുംബൈ പോലീസ് കോണ്‍സ്റ്റബിളായ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഭര്‍ത്താവിന് സ്വകാര്യമായി നല്കിയ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. എന്നാല്‍ നഗ്ന ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്നതിനായി ഭര്‍ത്താവ് തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.
2017 ലാണ് പരാതിക്കാരിയായ പോലീസ് ഉദ്യോഗസ്ഥയും പ്രതിയും തമ്മില്‍ വിവാഹിതരാകുന്നത്. പൂനെയില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് പ്രതി. വിവാഹത്തിന് ശേഷം യുവതി മുംബൈയില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചു. വിവാഹ ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ വാട്സാപ്പ് വഴി നഗ്ന ദൃശ്യങ്ങള്‍ അയക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നിട് ഭര്‍ത്താവിനെ വിശ്വാസത്തിലെടുത്ത് പിന്നീട് യുവതി ചിത്രങ്ങള്‍ അയച്ചു നല്കി. ഇത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് പ്രതിയുടെ കൈവശമുള്ളത്.
ഇതിനിടിയില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിക്കുകയും കുഞ്ഞിനെ യുവതി മുംബൈയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഇയാള്‍ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ 11 നാണ് തന്റെ ദൃശ്യങ്ങല്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസിലായത്. ഇതോടൊപ്പം തന്നെ ഇവര്‍ സുഹൃത്തുമായി നടത്തിയ ചാറ്റും ഇയാള്‍ ഗ്രൂപ്പില്‍ പങ്ക് വച്ചിട്ടുണ്ട്. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]