
കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംങ് ചെയ്തതിന്റെ പേരില്‍ 17 വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ച് 15 നായിരുന്നു സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിംങിന് വിധേയമാക്കി എന്നാണ് പ്രിന്‍സിപ്പലിന് പരാതി ലഭിച്ചത് പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്സിപ്പളിന്െ നേതൃത്വത്തിലുള്ള വകുപ്പ മേധാവികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും യോഗത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മുന്‍പും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. റാഗിംങിനെ തുടര്‍ന്ന് മെഡിക്കല്‍ പിജി വിദ്യാര്‍ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഓര്‍ത്തോ പിജി വിദ്യാര്‍ഥിയായ കൊല്ലം സ്വദേശിയായ ജിതിന് ജോയിക്കാണ് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്. രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡില്‍ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസത്തോളം ഭക്ഷണം പോലും കഴിക്കാന്‍ പോലും കഴിഞ്ഞില്ല.
പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായതുമില്ല. ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുത്തത്. ജിതിന്റെ പരാതിയില്‍ ആന്റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ സസ്പെന്റ് ചെയ്തതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]