
അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോലിക്ക് സംഭവിച്ച ഭീമാബദ്ധത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിലെ ടോസിനുശേഷം ഇരു ടീമുകളും ദേശീയഗാനാലാപനത്തിനായി ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴാണ് കോലിയുടെ അബദ്ധം ആരാധകര്‍ ശ്രദ്ധിച്ചത്.
ഇന്ത്യന്‍ താരങ്ങളെല്ലാം ലോകകപ്പിനായി അഡിഡാസ് പ്രത്യേകം ഡിസൈന്‍ ചെയ്ത തോളില്‍ ത്രിവര്‍ണ വരകളുള്ള ജേഴ്സിയാണ് ധരിച്ചിരുന്നത്. എന്നാല്‍ വിരാട് കോലി മാത്രം ലോകകപ്പിന് മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളവരകളുള്ള ജേഴ്സി ധരിച്ചാണ് ദേശീയഗാനം പാടുമ്പോള്‍ നിന്നത്. പിന്നീട് മത്സരത്തിനിറങ്ങിയപ്പോള്‍ ത്രിവര്‍ണ വരകളുള്ള ജേഴ്സി ധരിച്ചാണ് കോലി ഇറങ്ങിയത്.
Virat Kohli by mistake comes on the field by wearing the white stripes jersey instead of the tricolour one. pic.twitter.com/sv09MalH3X
— Mufaddal Vohra (@mufaddal_vohra) October 14, 2023
നിർണായക ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ, ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍
ടോസിന് ശേഷം മത്സരത്തിന് മുന്നോടിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുമായി വിരാട് കോലി സംസാരിച്ചിരുന്നു. ഈ സമയലും കോലി തോളില്‍ വെള്ള വരകളുള്ള ജേഴ്സിയാണ് ധരിച്ചിരുന്നത്. ലോകകപ്പിലെ ആവേശപ്പോരില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ക്രീസില്‍ നിലയുറപ്പിച്ചതോടെ പാകിസ്ഥാന് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
36 റണ്‍സെടുത്ത ഇമാം ഉള് ഹഖിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും 20 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മദ് സിറാജും മടക്കിയശേഷം മികച്ച കൂട്ടുകെട്ടിലൂടെ പാകിസ്ഥാനെ 100 കടത്തി.
ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവന്: അബ്ദുള്ള ഷഫീഖ്, ഇമാം ഉള് ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിഗ് ഇലവന്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]