

പത്തനംതിട്ട ബാങ്ക് വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; മുൻ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
പത്തനംതിട്ട: പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ മുൻ എം എല്‍ എ കെ സി രാജഗോപാലിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി.
വോട്ടിംഗ് കേന്ദ്രമായ മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം. സ്ഥലത്ത് സി പി എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ തിരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപം സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കള്ളവോട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം ആരോപണങ്ങളുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുകയും ആളുകള്‍ കൂടി നില്‍ക്കുന്നത് കള്ളവോട്ടിന് ഒത്താശ ചെയ്യാനാണെന്ന് പറഞ്ഞ് സി പി എം പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരോട് പൊലീസ് പോകാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഈ സമയത്താണ് തനിക്ക് പൊലീസില്‍ നിന്നും ലാത്തി കൊണ്ട് മര്‍ദനമേറ്റതെന്നും അവര്‍ തള്ളി താഴേയ്ക്കിട്ടെന്നും കെ സി രാജഗോപാല്‍ ആരോപിച്ചത്. നിലവില്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറച്ച് ദിവസം മുൻപ് പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പ് മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്കൂളില്‍ വച്ച് നടന്നിരുന്നു. അന്നും സംഘര്‍ഷമുണ്ടായിരുന്നു. കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]