
കൊല്ലം
നാലു മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ സഹായിക്കുന്ന സിൽവർലൈൻ പദ്ധതി കേരള വികസനത്തിൽ നാഴികക്കല്ലാകുമെന്ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി.
ബാലിശമായ വാദങ്ങൾകൊണ്ട് പദ്ധതി അട്ടിമറിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ–-കൊച്ചി പവർഹൈവേ, ദേശീയപാത എന്നിവയിൽ ഇച്ഛാശക്തിയോടെ ഇടപെട്ട് വിജയം കൈവരിച്ചതിന്റെ ആത്മവിശ്വാസം പുതിയ റെയിൽ പദ്ധതി പൂർത്തിയാക്കാൻ സർക്കാരിന് കരുത്തുപകരുമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.
മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്നും നവകേരള സൃഷ്ടിയിൽ അധ്യാപക സമൂഹം ആവേശത്തോടെ അണിചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നവലിബറൽ ശക്തികളും നവ ഹിന്ദുത്വ ശക്തികളും ചേർന്ന ദൃഢസഖ്യത്തിന്റെ ഫലമായി സാധാരണക്കാരും പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളും അടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂർണമായി. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാതൃകാപരമായ ബദലുകൾ ഉയർത്തി 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ യശസ്സ് വർധിപ്പിച്ചു.
അഴിമതിരഹിത വികസിത കേരളം യാഥാർഥ്യമാക്കുന്നതിനും, തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനും കഴിഞ്ഞ സർക്കാർ നടപ്പാക്കിയ വികസന ക്ഷേമപദ്ധതികൾ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമം തുടരുകയാണ്–- പ്രമേയത്തിൽ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]